ആന്റി സെപ്റ്റിക് (അണുനാശിനി)
  
Translated

നാമം: സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ തടയുകയും നശിപ്പിക്കുകയും ചെയ്യുന്നതുവഴി അണുബാധയെ തടയുന്നതിനായി ശരീരത്തില്‍ പുരട്ടുന്ന പ്രതേ്യക പദാര്‍ത്ഥ (മരുന്ന്)മാണ് ആന്റിസെപ്റ്റിക്കുകള്‍. സാധാരണയായി  ഉപയോഗിക്കപ്പെടുന്ന ആന്റിസെപ്റ്റിക്കുകള്‍ ആണ് ആല്‍ക്കഹോള്‍, ഡെറ്റോള്‍, അയഡിന്‍(ബെറ്റാഡിന്‍) മുതലായവ.

 

ആന്റിസെപ്റ്റിക്കുകള്‍ പ്രഥമശുശ്രൂഷാ ബോക്സിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. നിങ്ങള്‍ക്ക് ഒരു മുറിവോ പരിക്കോ ഉവുകയാണെങ്കില്‍ ആ മുറിവ്, നോര്‍മല്‍ സലൈന്‍ അല്ലെങ്കില്‍ കുടിവെള്ളമോ (ശുദ്ധജലം) ഉപയോഗിച്ച് വൃത്തിയാക്കുകയും അതിനുശേഷം ആല്‍ക്കഹോള്‍ പോലുള്ള  ആന്റിസെപ്റ്റിക്കുകള്‍ പുരട്ടുകയും ചെയ്യുക.

 

വിശേഷണം: സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ തടയുവാനോ നശിപ്പിക്കുവാനോ കഴിവുള്ളവ.

 

ആന്റിബയോട്ടിക് അല്ലെങ്കില്‍ പ്രഥമശുശ്രൂഷാ മരുന്നുകള്‍ എന്നറിയപ്പെടുന്ന ആന്റിസെപ്റ്റിക്ക് ക്രീമുകള്‍ പൊതുവായി ആരോഗ്യ വിദഗ്ധരുടെ കുറിപ്പടിയില്ലാതെ വിപണനം ചെയ്യപ്പെടുന്നു. 


പക്ഷിപ്പനി പടര്‍ന്നു പിടിച്ച സാഹചര്യമുയപ്പോള്‍, ആരോഗ്യ വിദഗ്ധര്‍ക്ക് ആന്റിസെപ്റ്റിക് സ്പ്രേകളുടെ ഉപയോഗവും ബാധിക്കപ്പെട്ടമേഖലകളില്‍ തുടര്‍ച്ചയായ നീരീക്ഷണവും ദിവസത്തില്‍ ര മൂന്നോ തവണ നടത്തേ വന്നിരുന്നു.
 

അനുബന്ധപദങ്ങള്‍  അണുനാശകങ്ങള്‍ (Disinfectants)
വിശേഷണം: ആന്റിസെപ്റ്റിക്പോലെ പ്രവര്‍ത്തിക്കുന്നതും, ജീവനില്ലാത്ത പ്രതലങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതുമായ ഒരു വസ്തുവും രോഗകാരണമായേക്കാവുന്ന സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ തടയുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിനുള്ള കഴിവുള്ളവയാണ് അണുനാശകങ്ങള്‍.

Learning point

dfsaആന്റിബയോട്ടിക്കും ആന്റിസെപ്റ്റിക്കും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണ്?

 

ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനരീതി പോലെയല്ലാതെ ആന്റിസെപ്റ്റിക്കുകള്‍, വൈറസ്, ഫംഗസ് മുതലായ സൂക്ഷ്മാണുക്കള്‍ക്കെതിരെ ഫലപ്രദമാവുകയും വിവിധ അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്നു.

 

ആന്റിബയോട്ടിക്കുകള്‍ കുത്തിവയ്ക്കുകയോ കഴിക്കുകയോ ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിലെ രക്തത്തില്‍ കലരുകയും അതോടൊപ്പം ബാക്ടീരിയനശിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും, ആന്റിസെപ്റ്റിക്കുകള്‍ നമ്മുടെ ശരീരത്തിലെ ബാഹ്യമായ മുറിവുകളിലെ ബാക്ടീരിയയെ നശിപ്പിക്കുവാനും അണുബാധ ഭേദമാക്കുവാനുമാണ് ഉപയോഗിക്കുന്നത്. 

 

 

 

Related words.
Word of the month
New word